റാന്നി : വടശ്ശേരിക്കര പെരുമ്പേക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ജനുവരി 27 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കും. 27-രാത്രി 7.50-നും 8.20-നും ഇടയ്ക്ക് തന്ത്രി ഹരിപ്പാട് പടിഞ്ഞാറെ പുല്ലാംവഴി ഇല്ലം ദേവൻ സനൽ നാരായണൻ നമ്പൂതിരി ഉത്സവം കൊടിയേറ്റും.
എട്ടിന് പെരുമ്പേക്കാവ് മാതൃസമിതിയുടെ തിരുവാതിര ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ എട്ടിന് ശ്രീഭൂതബലി, നവകാഭിഷേകം, 8.30-ന് കൊടിമരച്ചുവട്ടിൽ നിറപറ വഴിപാട്, 29-ന് രാവിലെ 8.30-ന് മകരപ്പൊങ്കാല.ഫെബ്രുവരി രണ്ടിന് രാത്രി എട്ടിന് പള്ളിവേട്ട.
സമാപന ദിവസമായ മൂന്നിന് പകൽ ഒന്നിന് ആറാട്ട് സദ്യ, വൈകീട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, 6.15-ന് കൊടിയിറക്ക് എന്നിവ നടക്കും. ക്ഷേത്രത്തിൽ ഫെബ്രുവരി 13 മുതൽ 21 വരെ നവാഹജ്ഞാനയജ്ഞം ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..