റാന്നി : കാൽവരിയിലെ കുരിശിന്റെ സ്‌നേഹം സമൂഹത്തിലേക്ക് പകരണമെന്നും അത് സഹജീവികളെ ശുശ്രൂഷിക്കുന്നതിലൂടെയും സേവിക്കുന്നതിലുടെയും ആകണമെന്നും യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ചെത്തോങ്കര സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലിത്ത.
ഫാ.റോയി ചാക്കോ, ഫാ.തോമസ് പി.തോമസ്, ഫാ.ജോസഫ് പി.വർഗീസ് പേരങ്ങാട്ട്, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഫാ.ടോം മാത്യു ഷെവലിയർ കെ.ഒ. മാത്യു കോങ്കര, രാജു മുരിക്കോലിപ്പുഴ, ജോർജ് എം.ജോർജ്, ഏബ്രഹാം സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.രാവിലെ ദൈവാലയ ശുദ്ധീകരണവും വിശുദ്ധ കുർബാനയും നടന്നു. മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൽക്കുരിശ് കൂദാശ നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..