Caption
പുല്ലാട് : ജങ്ഷനിലെ ഗതാഗതക്കുരുക്കും ട്രാഫിക് പ്രശ്നങ്ങളും സംബന്ധിച്ചുള്ള മാതൃഭൂമി വാർത്തയെത്തുടർന്ന് പത്തനംതിട്ട മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ. എൻ.സി. അജിത്കുമാറിന്റെ നിർദേശാനുസരണം എൻഫോഴ്‌സ്‌മെന്റ് വിഭാഗം പുല്ലാട് സന്ദർശിച്ച് പഠനം നടത്തി. എ.എം.വി.ഐ.മാരായ കെ.ജി. സ്വാതി ദേവ്, എം. ഷമീർ എന്നിവരുൾപ്പെട്ട സംഘം തയ്യാറാക്കുന്ന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് പഞ്ചായത്തിന്റെ തുടർനടപടികൾക്കായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുമ്പാകെ സമർപ്പിക്കാൻ തക്കവണ്ണം ഉടൻ തയ്യാറാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ മുമ്പാകെ സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ടി.കെ.റോഡിൽ കുന്നന്താനംമുതൽ പ്ളാവിൻചുവട് ജങ്ഷൻവരെയും കോട്ടയം- കോഴഞ്ചേരി സംസ്ഥാനപാതയിൽ പുല്ലാട് വടക്കേകവലവരെയും സംഘം പരിശോധിച്ചു. തിരുവല്ലയ്ക്കും, കോഴഞ്ചേരിക്കും മല്ലപ്പള്ളിക്കുമുള്ള ബസ്‌സ്റ്റോപ്പുകൾ, ഓട്ടോറിക്ഷാ സ്റ്റാൻഡ്, ടാക്‌സി സ്റ്റാൻഡ്, പുല്ലാട് ചന്തയും സന്ദർശിച്ചു. കോഴഞ്ചേരിക്കുപോകുന്ന ബസുകൾ കാത്തിരിപ്പു കേന്ദ്രത്തിനോടുചേർത്ത് നിർത്താൻ സ്റ്റാൻഡുകളിൽ അറിയിപ്പ് കൊടുക്കുമെന്നും വരുംദിവസങ്ങളിൽ അനധികൃത പാർക്കിങ്ങിനെതിരേ കർശന നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..