• മന്ദമരുതി സെയിന്റ് തോമസ് ക്‌നാനായ കുരിശുപള്ളി വലിയ പെരുന്നാളിന് ഫാ. സന്തോഷ് ടി.തിരുനിലത്ത് കൊടിയേറ്റുന്നു
റാന്നി : മന്ദമരുതി സെന്റ് തോമസ് ക്‌നാനായ കുരിശു പള്ളിയിലെ വലിയപെരുന്നാൾ ഫാ. സന്തോഷ് ടി. തിരുനിലത്ത് കൊടിയേറ്റി. ജനുവരി 28, 29 തീയതികളിലാണ് പെരുന്നാൾ.
28-ന് വൈകീട്ട് ഏഴിന് സന്ധ്യാ പ്രാർഥന, തുടർന്ന് റാസ, ഒൻപതിന് ആകാശവിസ്മയ കാഴ്ചകൾ, 29-ന് രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം, എട്ടിന് ആയൂബ് മാർ സിൽവാനിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന, പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ടുചേർന്ന യോഗത്തിൽ ഫാ. സന്തോഷ് ടി.തിരുനിലത്ത് അധ്യക്ഷത വഹിച്ചു.
കുരുവിള സ്‌കറിയ, പി.ടി. ഫിലിപ്പ്, എബ്രഹാം ജോസ്, ആലിച്ചൻ ആറൊന്നിൽ, എം.സി.എബ്രഹാം, മുന്ന തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..