മുട്ടുമൺ-ചെറുകോൽപ്പുഴ റോഡിൽ മെറ്റൽ വിരിച്ച് നിരപ്പാക്കുന്ന ജോലികൾ തുടങ്ങിയപ്പോൾ
പുല്ലാട് : മാസങ്ങളായി മുടങ്ങിക്കിടന്ന മുട്ടുമൺ-ചെറുകോൽപ്പുഴ റോഡുപണിക്ക് വീണ്ടും ജീവൻെവച്ചു. മുട്ടുമൺ ജങ്ഷനിൽനിന്നാണ് റോഡിൽ മെറ്റൽ വിരിച്ച് നിരപ്പാക്കുന്ന ജോലികൾ തുടങ്ങിയത്.
പത്ത് ദിവസംകൊണ്ട് നിരപ്പാക്കൽ പൂർത്തിയാക്കി ടാറിങ് തുടങ്ങും. ആരോഗ്യ, ജലവിഭവവകുപ്പ് മന്ത്രിമാർ പങ്കെടുത്ത മാരാമൺ, ചെറുകോൽപ്പുഴ കൺെവൻഷനുമായി ബന്ധപ്പെട്ട സർക്കാർതല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി നടന്ന യോഗങ്ങളിൽ റോഡ് പണി പൂർത്തിയാക്കാത്തതിനെതിരേ വിമർശനം ഉയർന്നിരുന്നു.
ഫെബ്രുവരി അഞ്ചിനാണ് ചെറുകോൽപ്പുഴ കൺവെൻഷൻ ആരംഭിക്കുന്നത്. റോഡ് നന്നാക്കുമെന്ന് മൂന്ന് വർഷമായി പറയുന്നുണ്ടെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് പണികൾ നടന്നിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..