റാന്നി : റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന എം.എസ്.സെന്റിനറി കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ചൊവ്വാഴ്ച 3.30-ന് എം.എസ്.മൈതാനിയിൽ നടക്കും. ആതിഥേയരായ റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളും കുറിയന്നൂർ മാർത്തോമ ഹൈസ്‌കൂളും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ലീഗ് കമ്മിറ്റി അംഗവുമായ ഡോ. റെജിനോൾഡ് വർഗീസ്, കേരള ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹി റെഞ്ചി കെ.ജേക്കബ്, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ജേതാക്കൾക്ക് ആന്റോ ആന്റണി എം.പി.സമ്മാനദാനം നിർവഹിക്കും. വിജയികൾക്ക് 20,001 രൂപ കാഷ് അവാർഡും എവർ റോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 5001രൂപ കാഷ് അവാർഡും എവർ റോളിങ് ട്രോഫിയും ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..