റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിലുണ്ടായ ഗതാഗതക്കുരുക്ക്
റാന്നി : റാന്നി ഇട്ടിയപ്പാറ കോളേജ് റോഡിൽ വാഹനത്തിരക്കും ഒപ്പം തോന്നുംവിധത്തിലുള്ള പാർക്കിങ്ങും കാരണമുള്ള ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതമാകുകയാണ്. ഇരുവശത്തും വാഹനങ്ങൾ പാർക്കുചെയ്യുന്നതാണ് പ്രധാന പ്രശ്‌നം.
സമീപമുള്ള ബിവറേജസിലേക്ക് പോകുന്നവരിൽ പലരും വാഹനം തോന്നുംവിധം പാർക്കുചെയ്തിട്ട് ഓടുകയാണ്. ഇത് ഇവിടെ പതിവുകാഴ്ചയാണ്. ബാർഹോട്ടൽ ഭാഗംവരെ ഈ കുരുക്ക് നീളുന്നു,ശനിയാഴ്ചയാണ് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കുരുക്കിനെത്തുടർന്ന് സംസ്ഥാനപാത മുതൽ വില്ലേജ് ഓഫീസ് പടിവരെ വാഹനങ്ങളുടെ നിര നീണ്ടു. വീതി കുറഞ്ഞ റോഡാണ്. ഒരുവശത്ത് വാഹനം പാർക്കുചെയ്താൽപോലും ഗതാഗത തടസ്സമുണ്ടാകും. മിക്കപ്പോഴും രണ്ടുവശത്തും വാഹനങ്ങൾ പാർക്കുചെയ്യുന്നു.
കോളേജ് റോഡ് തുടങ്ങുന്ന 150 മീറ്ററോളം ദൂരത്തിൽ ഒരുവശത്ത് ഓട്ടോറിക്ഷാ സ്റ്റാൻഡാണ്. പലപ്പോഴും മറുവശത്തും വാഹനമിടുന്നു. അധികൃതരുടെ ഭാഗത്തുനിന്നൊന്നും ഒരു നടപടിയും ഉണ്ടാകാത്തതിനാൽ ഈ സ്ഥിതി ഇങ്ങനെ തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..