ശാലീശ്വരം മഹാദേവക്ഷേത്രത്തിൽ ശിവപുരാണ ജ്ഞാനയജ്ഞവും ശിവരാത്രി ഉത്സവവും


റാന്നി : അങ്ങാടി ശാലീശ്വരം മഹാദേവക്ഷേത്രത്തിലെ ശിവപുരാണ ജ്ഞാനയജ്ഞവും ശിവരാത്രി ഉത്സവവും ഫെബ്രുവരി മൂന്ന് മുതൽ 18 വരെ നടക്കും. ഫെബ്രുവരി മൂന്നിന് രാത്രി ഏഴിന് മേൽശാന്തി ഗണപതി സുബ്രഹ്മണ്യം യജ്ഞവേദിയിൽ ഭദ്രദീപ പ്രകാശനം നടത്തും. കൊല്ലം ഭക്തദാസ് ആണ് യജ്ഞാചാര്യൻ. നാലിന് രാവിലെ ഏഴിന് ശിവപുരാണ പാരായണം ആരംഭിക്കും.

യജ്ഞ ദിവസങ്ങളിൽ ഏഴ് മുതൽ പാരായണം 12-ന് ശിവമഹാത്മ്യപ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, രാത്രി ഏഴിന് ഭജന, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. ഫെബ്രുവരി 14-ന് രാവിലെ 10.30-ന് അവഭൃഥസ്നാനഘോഷയാത്ര, ഒന്നിന് മഹാപ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും.

16, 17 തീയതികളിൽ ക്ഷേത്രത്തിൽ രാവിലെ 8.15-ന് അൻപൊലി പറ വഴിപാട് സമർപ്പണം ഉണ്ടായിരിക്കും. ശിവരാത്രി ദിനമായ 18-ന് രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 5.30-ന് റാന്നി ഭഗവതി ക്ഷേത്രത്തിൽനിന്നും കാവടിഘോഷയാത്ര, രാത്രി 8.30-ന് ഡോ.വി.പി.വിജയമോഹനന്റെ ആധ്യാത്മിക പ്രഭാഷണം, 9.30-ന് കാട്ടൂർ ഹരികുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 12-ന് ശിവരാത്രി പൂജ, 12.30-ന് അഭിനന്ദ് സിനു അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, രണ്ടിന് ഓച്ചിറ പരബ്രഹ്മ ഭജൻസിന്റെ നാമജപലഹരി എന്നിവ ഉണ്ടായിരിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..