റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ രേവതി ഉത്സവ ഭാഗമായി നടന്ന അൻപൊലി സമർപ്പണം
റാന്നി : തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ രേവതി ഉത്സവ ഭാഗമായുള്ള പറയെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രദേവസ്വം വക അൻപൊലിയോടെയാണ് പറ വഴിപാട് സ്വീകരണം ആരംഭിച്ചത്. മേൽശാന്തി അജിത്ത് കുമാർ പോറ്റി കാർമികത്വം വഹിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലും പറയെടുപ്പ് തുടരും. 27-നാണ് രേവതി ഉത്സവം. അന്ന് രാവിലെ പ്രതിഷ്ഠാദിന പൂജകൾ, കലശാഭിഷേകം, എട്ടിന് ഭാഗവത പാരായണം, രാത്രി ഏഴിന് രാമപുരം ക്ഷേത്രത്തിൽനിന്ന് എതിരേൽപ്പ്, 8.30-ന് സേവ, 10-ന് തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം എന്നിവ ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..