തിരുവല്ല : ബസ്സിൽ കുഴഞ്ഞുവീണ യാത്രികനെ ഉടൻ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം കിഴക്കമ്പലം തുരുത്തൂക്കവല കുളങ്ങര സജു വർഗീസിനെ (52) ആണ് കോതമംഗലം ഡിപ്പോയിലെ കണ്ടക്ടർ അജീഷ് ലക്ഷ്മൺ, ഡ്രൈവർ എം.ആർ. രാജീവ് എന്നിവർ യഥാസമയം ആശുപത്രിയിലെത്തിച്ച് രക്ഷിച്ചത്. ചൊവ്വാഴ്ച 8.45-ന് തിരുവല്ലയ്ക്ക് സമീപം മുത്തൂരിലായിരുന്നു സംഭവം.
കോതമംഗലത്തുനിന്ന് തിരുവനന്തപുരത്തേക്കുപോയ സൂപ്പർ എക്സ്പ്രസ് ബസിൽ മൂവാറ്റുപുഴയിൽനിന്നാണ് സജു കയറിയത്. കൊട്ടാരക്കരയ്ക്ക് ടിക്കറ്റെടുത്തു. മുത്തൂരിൽ കുഴഞ്ഞുവീണതോടെ സഹയാത്രികർ കണ്ടക്ടറെ വിവരം അറിയിച്ചു. സജു ബോധരഹിതനായിരുന്നു. മറ്റുവാഹനത്തിന് കാക്കാതെ ബസ് തിരുവല്ല ടി.എം.എം. ആശുപത്രിയിലേക്ക് വിട്ടു. വിവരമറിഞ്ഞ് തിരുവല്ല ഡിപ്പോയിൽനിന്നുള്ള ജീവനക്കാർ ആശുപത്രിയിലെത്തിയതോടെ തുടർനടപടികൾ അവരെ ഏല്പിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. അപകടനില തരണംചെയ്ത സജുവിനെ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..