അഖില കേരള ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ വിജയികളായ എം.എസ്.സ്‌കൂൾ ടീം
റാന്നി : റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്ന അഖില കേരള ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ടൂർണമെന്റിൽ ആതിഥേയർ ജേതാക്കളായി. ഫൈനലിൽ കുറിയന്നൂർ മാർത്തോമ്മ ഹൈസ്‌കൂളിനെ 5-4 ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. വിജയികൾക്ക് 20,001 രൂപ കാഷ് അവാർഡും, എവറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് 5001 രൂപ കാഷ് അവാർഡും, എവറോളിങ് ട്രോഫിയും ലഭിച്ചു.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി റാന്നി എം.എസിലെ ഗൗതം കൃഷണയെയും, ടോപ്പ് സ്കോററായി കുറിയന്നൂർ മാർത്തോമ്മ എച്ച്.എസിലെ സെബിൻ സജിയെയും, മികച്ച ഗോൾകീപ്പറായി എം.എസിലെ ആൽബിൻ അലക്‌സാണ്ടറെയും, മികച്ച ഫോർവേർഡായി മാർത്തോമ്മ എച്ച്.എസിലെ അഡോൺ ജോഷിയെയും, മികച്ച മിഡ് ഫീൽഡറായി ഇരവിപേരൂർ സെയ്‌ന്റ് ജോൺസിലെ കെ.പി.ഷാമലിനെയും, മികച്ച ഡിഫൻഡറായി മാർത്തോമ്മ എച്ച്.എസിലെ അൽ അമീനെയും, ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി എം.എസിലെ ദേവ് എസ്.പിള്ളയെയും തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..