തിരുവല്ല : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്കുകാരണം സർക്കാരിന്റെ ധൂർത്തുനിറഞ്ഞ നയങ്ങളാണെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയംഗം പ്രൊഫ. പി.ജെ. കുര്യൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പൗരവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാറാണ് ക്യാപ്റ്റൻ. യോഗത്തിൽ പെരിങ്ങര മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
ജോർജ് മാമ്മൻ കൊണ്ടൂർ, അഡ്വ. സതീഷ് ചാത്തങ്കരി, ജേക്കബ് പി.ചെറിയാൻ, ലാലു തോമസ്, റോബിൻ പരുമല, അഡ്വ. രാജേഷ് ചാത്തങ്കേരി, വിശാഖ് വെൺപാല, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു. മുത്തൂർ, കാവുംഭാഗം, മഞ്ഞാടി, കുറ്റൂർ, പൊടിയാടി, നിരണം, പരുമല, ആലുംതുരുത്തി എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..