അപകടനിലയിലായ പുതമൺ പാലം ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ സന്ദർശിച്ചപ്പോൾ
റാന്നി : കോഴഞ്ചേരി-റാന്നി റോഡിൽ അപകടനിലയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ച പുതമൺ പാലം മന്ത്രി വീണാ ജോർജ്, പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ എന്നിവർ വ്യാഴാഴ്ച സന്ദർശിച്ചു.
പാലത്തിന്റെ സ്ഥിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രിയും എം.എൽ.എ.യും പറഞ്ഞു. സർക്കാർ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ അനുകൂല നടപടികളും ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് പാലത്തിന്റെ ഒരു ഭാഗം അല്പം ഇരുത്തിയതായി യാത്രക്കാരന് സംശയമുണ്ടായത്.
തുടർന്ന് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സുഭാഷ് കുമാർ നടത്തിയ പരിശോധനയിൽ പാലത്തിന്റെ മധ്യഭാഗത്തെ ബീമുകൾ പൊട്ടിയ നിലയിലാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ഷീനാ രാജൻ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, വൈസ് പ്രസിഡന്റ് ഗീതാകുമാരി, ജില്ലാപഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, വാർഡ് മെമ്പർമാരായ അമ്പിളി വാസുക്കുട്ടൻ, വി.എസ്.ആമിന തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..