ഇരുവെള്ളിപ്പറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തന്ത്രി ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു
തിരുവല്ല : ഇരുവെള്ളിപ്പറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവത്തിന് തന്ത്രി ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റി. സപ്താഹയജ്ഞം ശനിയാഴ്ച തുടങ്ങും. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഫെബ്രുവരി മൂന്നിന് നാലുമണിക്ക് അവഭൃഥസ്‌നാനം, നാലിന് 12-ന് ഉത്സവ ബലിദർശനം, രാത്രി എട്ടിന് പള്ളിവേട്ട, അഞ്ചിന് 9.30-ന് ശ്രീരാമകൃഷ്ണാശ്രമത്തിൽനിന്ന് കാവടി വരവ്. വൈകീട്ട് എട്ടിന് ആറാട്ട് ഘോഷയാത്ര എന്നിവയാണ് പ്രധാന പരിപാടികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..