തിരുവല്ല : പാലിയേക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ നടക്കും. നാലിന് വൈകീട്ട് 5.30-ന് കാവടിവിളക്ക്, വൈകീട്ട് ഏഴിന് പഞ്ചരത്‌ന കീർത്തനം. അഞ്ചിന് ഒൻപതുമണിക്ക് ഓട്ടൻതുള്ളൽ, 1.30-ന് അന്നദാനം, രാത്രി 7.30-ന് സേവ എന്നിവയാണ് പ്രധാന പരിപാടികൾ.
വെൺപാല : തൃക്കയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സപ്താഹവും തൈപ്പൂയ ഉത്സവവും 29 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. 29-ന് രാവിലെ 7.45-ന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ദീപപ്രതിഷ്ഠ നടത്തും. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഫെബ്രുവരി രണ്ടിന് 10 മണിക്ക് രുക്മിണീസ്വയംവരം, നാലിന് 3.30-ന് അവഭൃഥസ്‌നാനം. അഞ്ചിന് ഒൻപത് മണിക്ക് കദളിമംഗലം ക്ഷേത്രത്തിൽനിന്നും കാവടിവരവ് എന്നിവയാണ് പ്രധാന പരിപാടികൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..