വെച്ചൂച്ചിറ സെയിന്റ് ജോസഫ് പള്ളി പെരുന്നാളിന് വികാരി ഫാ. ജെയിംസ് കിഴക്കേ തകിടിയിൽ കൊടിയേറ്റുന്നു
റാന്നി : വെച്ചൂച്ചിറ സെയിന്റ് ജോസഫ് പള്ളി പെരുന്നാളിന് വികാരി ഫാ. ജെയിംസ് കിഴക്കേ തകിടിയിൽ കൊടിയേറ്റി.
വെള്ളിയാഴ്ച വൈകീട്ട് കുർബാന, ഫാ. ഡിബിൻ നെല്ലിക്കശ്ശേരിയുടെ പ്രസംഗം, ഗാനമേള എന്നിവ നടന്നു. ശനിയാഴ്ച രാവിലെ 6.30-നും വൈകീട്ട് 4.30-നും കുർബാന, ഫാ. മനോജ് പൂത്തോട്ടാലിന്റെ പ്രസംഗം, 6.30-ന് പ്രദക്ഷിണം, സമാപനദിവസമായ ഞായറാഴ്ച രാവിലെ 6.30-ന് കുർബാന, 10-ന് പെരുന്നാൾ കുർബാന, ഫാ. സോണി മണക്കാട്ടിന്റെ പ്രസംഗം, 11.45-ന് പ്രദക്ഷിണം എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..