റാന്നി : ഇടക്കുളം അയ്യപ്പക്ഷേത്രത്തിലെ 15-ാമത് ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാ വാർഷിക ഉത്സവവും ജനുവരി 31 മുതൽ ഫെബ്രുവരി ഒമ്പത് വരെ നടക്കും. യജ്ഞത്തിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ട് നാലിന് ലളിതാ സഹസ്രനാമജപവും കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണ്ണിമാമയിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. 30-ന് വൈകീട്ട് യജ്ഞാചാര്യൻ കലഞ്ഞൂർ ബാബുരാജ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 31-ന് രാവിലെ ആറിന് മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്ന് ഭാഗവത പാരായണം ആരംഭിക്കും.
യജ്ഞദിവസങ്ങളിൽ രാവിലെ 5.30-ന് ഗണപതിഹോമം,6.15-ന് വിഷ്ണു സഹസ്രനാമജപം, ഒന്നിന് പ്രസാദമൂട്ട്, പകൽ 12-നും രാത്രി 7.30-നും പ്രഭാഷണം, ഫെബ്രുവരി രണ്ടിന് 11-ന് ഉണ്ണിയൂട്ട്, വൈകീട്ട് 5.30-ന് സർവ്വകാര്യസിദ്ധിപൂജ, മൂന്നിന് രാവിലെ 10-ന് മഹാമൃത്യുഞ്ജയഹോമം, നാലിന് 11-ന് രുക്മിണി സ്വയംവര ഘോഷയാത്ര, അഞ്ചിന് രാവിലെ 10-ന് നവഗ്രഹപൂജ എന്നിവ നടക്കും. ആറിന് രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം, 11-ന് അവഭൃഥസ്‌നാന ഘോഷയാത്ര, ഒന്നിന് മഹാപ്രസാദമൂട്ട് എന്നിവയോടെ യജ്ഞം സമാപിക്കും.
ഏഴിന് പ്രതിഷ്ഠാ വാർഷിക ഉത്സവം തുടങ്ങും. ഉത്സവദിവസങ്ങളിൽ പകൽ രണ്ടിന് നിറപറ വഴിപാട് ഉണ്ടായിരിക്കും. ഏഴിന് രാവിലെ 7.30 മുതൽ നാരായണീയ പാരായണം, രാത്രി 7.30-ന് സോപാന സംഗീതം, എട്ടിന് ഭജന, എട്ടിന് രാത്രി എട്ടിന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, ഒമ്പതിന് രാവിലെ ആറ് മുതൽ തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാവാർഷിക പൂജകൾ, കലശം, വൈകീട്ട് നാലിന് എഴുന്നള്ളത്ത്, രാത്രി 9.30-ന് വൈക്കം ശിവജി ഭജൻസിന്റെ നാമജപലഹരി എന്നിവ നടക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..