ഭക്ഷണം തന്ന് കൊല്ലരുതേ...; തിരുവല്ലയിലെ 10 ഹോട്ടലുകളിൽനിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു


1 min read
Read later
Print
Share

തിരുവല്ലയിലെ ഹോട്ടലുകളിൽനിന്ന്‌ ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ

തിരുവല്ല : നഗരസഭ ആരോഗ്യവിഭാഗം നാലുതവണയായി നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. 38 ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. 12 കടകൾക്കെതിരേ നടപടി സ്വീകരിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന 16 ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസും നൽകി.

ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്. വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ശുചീകരണവിഭാഗം തൊഴിലാളി വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങൾ നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചശേഷം നശിപ്പിച്ചു. നിയമലംഘനങ്ങൾ നടത്തുന്ന ഭക്ഷണശാലകൾക്കെതിരേ അടച്ചുപൂട്ടൽ അടക്കമുള്ള കർശനനിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..