പത്തനംതിട്ട: വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും കേരളം വളർന്നെങ്കിലും ധാർമികമൂല്യങ്ങളിൽ പിന്നാക്കം പോകുകയാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാചാരങ്ങൾക്കെതിരായ തിരുത്തൽശക്തിയായി സഭ മാറണം. ക്രിസ്തുവിന്റെ സ്നേഹസന്ദേശം അനുകരിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ഗബ്രിയേൽ ജോസഫ്, ഡോ. തോമസ് ജോൺ മാമ്പറ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.കെ.ജി.ജോൺസൺ കോർ എപ്പിസ്കോപ്പ, ഉപരക്ഷാധികാരി ഫാ.ടൈറ്റസ് ജോർജ്, കൺവെൻഷൻ വൈസ് പ്രസിഡന്റ് ഫാ.കോശി വർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ഷിജു തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബാലസംഗമം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..