പന്തളം: ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന് തുടങ്ങുന്ന പ്രാർഥനാ ഗാനമുൾപ്പെടെ കവിതകളും മഹാകാവ്യങ്ങളുമായി ജനമനസ്സുകളിൽ ജീവിക്കുന്ന മഹാകവിയാണ് പന്തളം കേരളവർമയെന്ന് നിരൂപകനും കാലടി സർവകലാശാലാ മുൻ പ്രോ. വൈസ് ചാൻസലറുമായ ഡോ. കെ.എസ്.രവികുമാർ പറഞ്ഞു. മഹാകവി പന്തളം കേരളവർമ കവിതാ പുരസ്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവികൾ സൃഷ്ടിക്കുന്ന വാക്മയങ്ങൾ എന്നും മരിക്കാതെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ജയകുമാറിന് അദ്ദേഹം പുരസ്കാരം സമ്മാനിച്ചു.
പന്തളം കേരളവർമ സ്മാരക സമിതിയും പന്തളം കൊട്ടാരം നിർവാഹകസംഘവും ചേർന്നാണ് പുരസ്കാരം നൽകിയത്. സ്മാരക സമിതി വൈസ് പ്രസിഡന്റ് പി.ജി.ശശികുമാർവർമ അധ്യക്ഷത വഹിച്ചു. കെ.രാജഗോപാൽ, ഡോ. പി.എ.സാജുദീൻ, സുരേഷ് പനങ്ങാട്, ആർ.കിഷോർ കുമാർ, കെ.സി.ഗിരീഷ് കുമാർ, അനഘ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കെ.ജയകുമാർ മറുപടിപ്രസംഗം നടത്തി. ജീവിതവുമായി വൈകാരിക ബന്ധമുള്ളതുകൊണ്ടാണ് കവികൾ അനശ്വരരാകുന്നതെന്നും തീവിതം അനശ്വരമാകയാൽ കവികളും അനശ്വരരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..