തിരുവല്ല: നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജലപരിശോധനാ ലാബ് സ്ഥാപിച്ചു. നാട്ടിലെ ജലസ്രോതസ്സുകളിലെ ജലത്തിന്റെ ഗുണനിലവാരം ഇവിടെ പരിശോധിക്കാം. പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലനവും നൽകിയിട്ടുണ്ട്. പെരിങ്ങര സ്‌കൂളിലെ ലാബ് തിങ്കളാഴ്ച രണ്ടിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ അധ്യക്ഷതവഹിക്കും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..