• തകർന്നു തരിപ്പണമായി ഐരാക്കാവ് മുട്ടുമൺ റോഡ്
പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ ഒന്നാം വാർഡും രണ്ടാംവാർഡും ഉൾപ്പെടുന്ന ഐരാക്കാവ് മുട്ടുമൺ റോഡ് തകർന്നു. കാൽനടപോലും ദുഷ്കരമായി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 20 ലക്ഷത്തിലധികം രൂപയ്‌ക്ക് ടാർ ചെയ്തെങ്കിലും പണിയിലെ ക്രമക്കേട് കാരണം ഒരു വർഷം ആയപ്പോഴേക്കും തകരാൻ തുടങ്ങി. നാട്ടുകാരുടെ പരാതിയെ തുടർന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിന്റെ ദുരവസ്ഥ പരിഹരിക്കാനായില്ല.
പാട്ടക്കാല, പുരയിടത്തിക്കാവ്, ഐരാക്കാവ് നിവാസികൾക്ക് തിരുവല്ല, കുമ്പനാട്, ചെങ്ങന്നൂർ ഭാഗത്തേക്കുള്ള എളുപ്പവഴിയാണ് ഈ റോഡ്. സ്കൂൾ ബസുകൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങൾ യാത്രചെയ്യുന്ന റോഡിൽ സ്കൂട്ടർ യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് ഐരാക്കാവ് റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..