തിരുവല്ല : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ആർ.എസ്.പി. ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണജാഥയ്ക്ക് തിരുവല്ല, മല്ലപ്പള്ളി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. അഡ്വ. കെ.എസ്. ശിവകുമാറാണ് ജാഥാ ക്യാപ്റ്റൻ. തിരുവല്ലയിൽ നടന്ന സ്വീകരണ യോഗം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പെരിങ്ങര രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ പി.ജി. പ്രസന്നകുമാർ, ജോർജ് വർഗീസ്, ആർ.എം. ഭട്ടതിരി, മണ്ഡലം സെക്രട്ടറി കെ.പി. മധുസൂദനൻ പിള്ള എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളിയിൽ നടന്ന സ്വീകരണത്തിന് ഈപ്പൻ മാത്യു, കെ.എം. മോഹനചന്ദ്രൻ, രാജൻ ജോൺ, ആർ.ടി. പ്രസാദ്, പി.ജി. ജയദാസ് തുടങ്ങിയവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..