സീതത്തോട് : സീതത്തോട് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ യോഗവും ഗുണഭോക്തൃ സംഗമവും നടത്തി. പഞ്ചായത്തിലെ 288-കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിപ്രകാരം വീടുകൾ തയ്യാറാക്കിനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ് അറിയിച്ചു.
2020-ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീടുനിർമിച്ചു നൽകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിവരുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2018-ഗുണഭോക്തൃപട്ടികയനുസരിച്ച് 139-വീടുകൾ പഞ്ചായത്തിൽ പൂർത്തീകരിച്ചിരുന്നു. ഇതിന് പുറമേ ഭൂരഹിത-ഭവനരഹിതരായ 150- കുടുംബങ്ങൾക്കുള്ള വീടുകൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഗുണഭോക്തൃസംഗമം പി.ആർ.പ്രമോദിന്റെ അധ്യക്ഷതയിൽ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ബീനാമുഹമ്മദ് റാഫി, ജോബി ടി. ഈശോ, വസന്ത ആനന്ദൻ, ശ്യാമളാ ഉദയഭാനു, റോസമ്മ കുഞ്ഞുമോൻ, സുനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..