തിരുവല്ല നഗരസഭയിൽ ഭരണ സ്തംഭനം ആരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ നടത്തിയ സമരം
തിരുവല്ല : നഗരസഭയിൽ ഭരണം നിശ്ചലമായിരിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി. കൗൺിസലർമാർ ഓഫീസ് പടിക്കൽ കിടപ്പുസമരം നടത്തി. പണികൾ നിലച്ചിരിക്കുന്നതിന്റെ വിശദാംശങ്ങൾ പ്ലക്കാർഡിൽ രേഖപ്പെടുത്തി ഓഫീസ് വളപ്പിൽ സ്ഥാപിച്ചായിരുന്നു സമരം.
വഴിവിളക്കുകൾ കത്തിക്കുക, തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുക, ക്രിമറ്റോറിയം പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പാർലമെന്ററി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ, മിനി പ്രസാദ്, ജി. വിമൽ, പൂജാ ജയൻ, മണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, പ്രസിഡന്റ് രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..