മാടമൺ ഹൃഷീകേശക്ഷേത്രത്തിലെ പരിവാര പ്രതിഷ്ഠാകർമം, പ്രതിഷ്ഠാ വാർഷിക ഭാഗമായി നടന്ന വിശേഷാൽ കലശം
റാന്നി : മാടമൺ ഹൃഷികേശക്ഷേത്രത്തിലെ പരിവാര പ്രതിഷ്ഠാ കർമവും പ്രതിഷ്ഠാ വാർഷികാഘോഷവും തന്ത്രി പ്രതിനിധി കൊടുങ്ങൂർ ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. ക്ഷേത്രത്തിലെ ശ്രീകോവിൽ, മണ്ഡപം, ഉപദേവാലയങ്ങൾ, ചുറ്റമ്പലം, പ്രദക്ഷിണ വഴി ഉൾപ്പെടെയുള്ള പണികൾ പൂർത്തീകരിച്ച് പുനഃപ്രതിഷ്ഠയും നടത്തിയിരുന്നു.
എന്നാൽ, പ്രദക്ഷിണ വഴി, ബലിക്കൽപുര എന്നിവയുൾപ്പെടെ പരിവാര പ്രതിഷ്ഠ പൂർത്തീകരിച്ചിരുന്നില്ല. ക്ഷേത്ര പ്രതിഷ്ഠാ സങ്കല്പങ്ങൾ പൂർണമാക്കുന്നതിന്റെ ഭാഗമായാണ് പരിവാര പ്രതിഷ്ഠ പൂർത്തീകരിച്ചത്. ഭാഗവത പാരായണം, പ്രതിഷ്ഠാ കർമങ്ങളുടെ ഭാഗമായുള്ള വിശേഷാൽ കലശം, അന്നദാനം എന്നിവയും നടന്നു. മേൽശാന്തി പ്രമോദ് നമ്പൂതിരി, ദേവസ്വം പ്രതിനിധികളായ കെ. സൈനുരാജ്, ജി. അരുൺകുമാർ, അജീഷ് കുമാർ, ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി രാജൻ തോട്ടുങ്കൽ, പ്രസിഡന്റ് അജിമോൻ കാലായിൽ, ബാലകൃഷ്ണപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..