തിരുവല്ല : പാതിവഴിയിൽ നിലച്ചുകിടന്ന അഴിയിടത്തുചിറ-മേപ്രാൽ-കോമങ്കരിച്ചിറ റോഡിലെ പണികൾ ഉടൻ പുനരാരംഭിക്കും.
ഡിസംബറിൽ അവസാനിച്ച കരാർ കാലാവധി നീട്ടിനൽകി. പണി പുനരാരംഭിക്കാൻ കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റിയും തമ്മിലുളള തർക്കമാണ് പണികളെ അനിശ്ചിതത്വത്തിലാക്കിയത്. ഇതോടെ കഴിഞ്ഞ മേയ് മുതൽ നവീകരണം പാതിവഴിയിൽ നിലച്ചു. ഒരുവർഷം മുമ്പാണ് ഉന്നതനിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനുള്ള പണികൾ തുടങ്ങിയത്.
ഇതിനിടെ ജലജീവൻ മിഷൻ വഴിയുള്ള പൈപ്പിടൽവന്നു. അഞ്ചുകിലോമീറ്റർ ദൂരത്തിലാണ് പൈപ്പിട്ടത്. നവീകരണത്തിന്റെ ഭാഗമായി റോഡ് മണ്ണിട്ടുയർത്തിയശേഷമാണ് പൈപ്പിടൽ പദ്ധതി വന്നത്. പൈപ്പിട്ടശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ 89 ലക്ഷം രൂപ ജല അതോറിറ്റി പൊതുമരാമത്തുവകുപ്പിന് നൽകി.
മേയിലാണ് പൈപ്പിടിൽ തുടങ്ങിയത്. സെപ്റ്റംബറിൽ പൂർത്തീകരിച്ചു. പൈപ്പിട്ടഭാഗം മണ്ണിട്ടുനികത്തി പരിശോധനാ റിപ്പോർട്ടുസഹിതം പൊതുമരാമത്തിന് കൈമാറി. എന്നാൽ റിപ്പോർട്ട് പി.ഡബ്ല്യു.ഡി. അംഗീകരിച്ചില്ല. അവർ മറ്റൊരു പരിശോധന നടത്തി.
ഉറപ്പില്ലാത്തവിധമാണ് മണ്ണിട്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് കണ്ടെത്തി. ശരിയായവിധത്തിലെന്ന് ജല അതോറിറ്റിയും അല്ലെന്ന് പൊതുമരാമത്തും നിലപാട് എടുത്തതോടെ റോഡുപണി നിലച്ചു. മണ്ണിട്ട് പൈപ്പുലൈൻ നികത്തിയഭാഗത്ത് പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്വം ജല അതോറിറ്റിക്കായിരുക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഈ ഉറപ്പിലാണ് പണികൾ പുനരാരംഭിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..