വില്ലേജ് ഓഫീസിന് മുൻപിൽ ധർണയും കഞ്ഞിവെപ്പും നടത്തി


റാന്നി : സ്വകാര്യവ്യക്തികളെ സഹായിക്കുന്നതിനായി വനത്തിലുൾപ്പെടെ സർവേ നടത്തുന്നതിനടക്കമുള്ള നടപടികളിൽനിന്ന് ഉദ്യോഗസ്ഥർ പിന്മാറണമെന്നാവശ്യപ്പെട്ട് പൊന്തൻപുഴ സമരസമിതി പെരുമ്പെട്ടി വില്ലേജ് ഓഫീസിന് മുൻപിൽ ധർണയും കഞ്ഞിവെപ്പും നടത്തി. പശ്ചിമഘട്ട സംരക്ഷണസമിതി ചെയർമാനും കാടമുറി സമരനായകനുമായ എസ്. ബാബുജി ധർണയും ദേശീയ മഹിളാ സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റിയംഗം എസ്.രാധാമണി കഞ്ഞിവെപ്പ്‌ സമരവും ഉദ്ഘാടനംചെയ്തു.

കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം ടി.എം.സത്യൻ, ജോർജുകുട്ടി മണിയംകുളം, സന്തോഷ് പെരുമ്പെട്ടി, ജെയിംസ് കണ്ണിമല എന്നിവർ പ്രസംഗിച്ചു. സുൽഫിത്ത് സമരഗാനങ്ങൾ ആലപിച്ചു. സ്വകാര്യവ്യക്തികളുടെ ഭൂമി വനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള സർവേ നടപടികൾ ഉപേക്ഷിക്കുക, വനം സർവേ പൂർത്തിയാക്കുക, കൈവശ കർഷകർക്ക് 1964-ലെ നിയമം അനുസരിച്ചുള്ള പട്ടയം നൽകുക എന്നീ ആവശ്യങ്ങളാണ് സമര സമിതി ഉന്നയിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..