അടൂർ : നഗരസഭാ ചെയർമാൻ സ്ഥാനം ഡി. സജി വ്യാഴാഴ്ച രാജിവെയ്ക്കും. വൈസ് ചെയർമാൻ സ്ഥാനം ദിവ്യാ റെജി മുഹമ്മദും രാജിവെയ്ക്കും. രണ്ടുവർഷത്തെ ഭരണമെന്ന എൽ.ഡി.എഫിലെ ധാരണപ്രകാരമാണ് ഇരുവരുടെയും രാജി. ഡി. സജി സി.പി.ഐ.യുടെ പ്രതിനിധിയും ദിവ്യാ റെജി മുഹമ്മദ് സി.പി.എം. പ്രതിനിധിയുമാണ്.
14 സീറ്റുകൾ നേടിയാണ് അടൂരിൽ എൽ.ഡി.എഫ്. ഭരണത്തിലെത്തിയത്. സി.പി.ഐ.യിലെ ഡി.സജിയെ ചെയർമാനായി തീരുമാനിച്ചത് എൽ.ഡി.എഫ്. ജില്ലായോഗമായിരുന്നു. ഏറെ അനിശ്ചിതത്തിനൊടുവിലായിരുന്നു സജിയെ ചെയർമാനാക്കിയത്.
സി.പി.എമ്മിന്റെ ചെയർമാൻ സ്ഥാനാർഥി തോറ്റതോടെയാണ് ചർച്ചകൾ വേണ്ടിവന്നത്. അടുത്ത ചെയർമാൻ സ്ഥാനത്തേക്ക് ആര് എന്നുള്ള ചർച്ച ആരംഭിച്ചിട്ടില്ലെന്നാണ് സി.പി.എം. നേതൃത്വം വ്യക്തമാക്കുന്നത്. വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള ചർച്ച വരുംദിവസങ്ങളിൽ നടക്കുമെന്ന് സി.പി.ഐ. നേതൃത്വം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..