ആനത്താവളം സന്ദർശകസമയം നീട്ടൽ നടപ്പായില്ല


കോന്നി : ആനത്താവളം ഇക്കോടൂറിസത്തിലെ സന്ദർശകസമയം നീട്ടണമെന്ന നിർദേശത്തിന് തീരുമാനമായില്ല. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് ആനത്താവളത്തിൽ സന്ദർശകരെ അനുവദിക്കുന്നത്. ഇവിടെയുള്ള പാർക്കിന്റെ സമയം രാത്രി എട്ടുമണിവരെ നീട്ടണമെന്നായിരുന്നു ആവശ്യം. കൂടുതൽ ആകർഷകമാക്കി പാർക്കിൽ വൈകുന്നേരം ജനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കുന്നതിനുള്ള അവസരം ഒരുക്കാനായിരുന്നു നിർദേശം.

കഴിഞ്ഞ മാസം വനംമന്ത്രി എ.കെ.ശശീന്ദ്രൻ അടവി ഇക്കോടൂറിസത്തിൽ എത്തിയപ്പോൾ ആനത്താവളത്തിലെ സന്ദർശകരുടെ സമയം നീട്ടണമെന്ന് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ആലോചന നടത്തി തീരുമാനത്തിൽ എത്താനായിരുന്നു മന്ത്രിയുടെ മറുപടി.

നിലവിലെ സാഹചര്യത്തിൽ വൈകീട്ട് ആറുമണിയോടെ ആനത്താവളത്തിൽ പ്രവേശനം അവസാനിക്കും. വൈകുന്നേരം സമയം ചെലവഴിക്കാൻ എത്തുന്നവർക്ക് അതിനുള്ള അവസരം ഇല്ലാത്ത സ്ഥിതിയാണ്.

ആനകളെ സന്ധ്യക്കുശേഷം കാണാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനപാലകരുടെ അഭിപ്രായം. ആറ് ആനകളാണ് ഇവിടെയുള്ളത്. ആനമ്യൂസിയവും പാർക്കും വൈകി അടയ്ക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നതേ ഉള്ളൂ എന്ന് വനപാലകർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..