ആര്യഭാരതി സ്കൂൾ നവതി ആഘോഷ സമാപനം ഇന്ന്


പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി ആഘോഷങ്ങളുടെ സമാപനം വ്യാഴാഴ്ച നടക്കും. 1.30-ന് സ്കൂൾ അങ്കണത്തിൽനിന്നാരംഭിക്കുന്ന റാലിയോടെ സമാപനപരിപാടികൾക്ക് തുടക്കമാകും. ഫാ.ഡോ.തോമസ് കുഴിനാപ്പുറത്ത് റാലി ഫ്ലാഗോഫ് ചെയ്യും.

രണ്ടിന് ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നവതി സമാപനസമ്മേളനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. നവീകരിച്ച ലൈബ്രറി ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. ആൻറോ ആൻറണി എം.പി. മുഖ്യപ്രഭാഷണം നടത്തും. മുൻ അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരനും ഗുരുവന്ദനം തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ.വർക്കി ആറ്റുപുറത്തും നിർവഹിക്കും.

സ്കൂളിന്‍റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച 10-ന് നടക്കും. പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ.ഡോ.ഷാജി മാണികുളം ഉദ്ഘാടനം ചെയ്യും. അധ്യാപിക ഡി.മിനിമോൾ, സീനിയർ ക്ലാർക്ക് ബെന്നി ഫിലിപ്പ് എന്നിവർക്ക് യാത്രയയപ്പ് നൽകും. തുടർന്ന് കലാപരിപാടികളും നടത്തും.

പി.ടി.എ. പ്രസിഡൻറ് തോമസ് മാത്യു, പി.ആർ.ഒ. ഫാ.സഖറിയാസ് പുഷ്പവിലാസം, സ്റ്റാഫ് സെക്രട്ടറി എബിമോൻ എൻ.ജോൺ, ജനറൽ കൺവീനർ ബിന്ദു ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..