ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഹിന്ദുമതസമ്മേളനവും പുരസ്കാരസമർപ്പണവും


1 min read
Read later
Print
Share

പറക്കോട് : ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ ഹിന്ദുമത സമ്മേളനവും പുരസ്കാര സമർപ്പണവും ജനുവരി മൂന്നു മുതൽ ആറുവരെ നടക്കും. 68-ാം മത് ഹിന്ദുമത സമ്മേളനമാണ് പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടക്കുന്നത്. സമ്മേളനത്തിൻ്റെ ആദ്യദിവസമായ ജനുവരി മൂന്നിന് വൈകീട്ട് ഏഴിന് ഹിന്ദുമത സമ്മേളനത്തിന്റെ ഉദ്ഘാടനവും വേദശ്രീ പറക്കോട് എൻ.വി. നമ്പ്യാതിരി പുരസ്കാര സമർപ്പണം നടക്കും. റിട്ട. സംസ്കൃതം പ്രൊഫറും സംസ്കൃതപണ്ഡിതനും പ്രഭാഷകനുമായിരുന്നു.

ഭാഗവതത്തെ ആസ്പദമാക്കി ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തി കൂടിയാണ് എൻ.വി. നമ്പ്യാതിരി, ഗോവിന്ദ കീർത്തി, ധർമകീർത്തി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പുരസ്കാര സമർപ്പണവും ഹിന്ദുമതസമ്മേളനവും മുൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ എം. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഹിന്ദുമത സമ്മേളനത്തിനോടനുബന്ധിച്ച് നാലിന് വൈകീട്ട് ഏഴിന് അദ്വൈതാശ്രമം കൊളത്തൂർ പരംപൂജ്യ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.

ക്ഷേത്ര ഭരണസമിതി ജോ. സെക്രട്ടറി ജെ. വേണു അധ്യക്ഷനാകും. അഞ്ചിന് ഏഴിന് വനിതാ സമ്മേളനം. തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റി സംസ്കൃത വിഭാഗം അസിസ്റ്റൻറ് പ്രൊഫ. ഡോ.സി.എൻ. വിജയകുമാരി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര മാതൃസമിതി പ്രസിഡൻ്റ് എം.ജെ. സുമാദേവി അധ്യക്ഷയാകും. ആറിന് വൈകീട്ട് ഏഴിന് ശിവഗിരി മഠം സംപൂജ്യ സ്വാമി ശിവ സ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും, ക്ഷേത്രം ഭരണസമിതിയംഗം വിക്രമൻപിള്ള അധ്യക്ഷനാകും. ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് ബുധനാഴ്ച തുടക്കമായി. ക്ഷേത്രം മേൽശാന്തി രംജിത്ത് ശർമ ഭദ്ര ദീപ പ്രതിഷ്ഠ നടത്തി. ഫെബ്രുവരി ഏഴിന് സപ്താഹം സമാപിക്കും. ഫെബ്രുവരി എട്ടിന് രാവിലെ 6.30-ന് പൊങ്കാല, രാത്രി ഏഴിന് നാമജപ ലഹരി. ഒൻപതിന് ഉത്സവം. രാവിലെ 10-ന് നവകം, 12-ന് അന്നദാനം, വൈകീട്ട് മൂന്നിന് എഴുന്നള്ളത്ത്, വിളക്ക് അൻപൊലി, രാത്രി പത്തിന് സിനിമ സീരിയൽ നടി ദേവീ ചന്ദന അവതരിപ്പിക്കുന്ന നൃത്തം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..