തിരുവല്ല : ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി കുറ്റപ്പുഴ ഞക്കുവള്ളി പുത്തൻപറമ്പിൽ അഖിൽ ബാബു (22) പിടിയിലായി. തിരുവല്ലയിൽ ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ നീക്കം പോലീസ് നിരീക്ഷണത്തിലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു.
നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. കെ.എ.വിദ്യാധരൻ, ഡാൻസാഫ് സംഘത്തിലെ എസ്.ഐ. അജി സാമുവേൽ, എ.എസ്.ഐ. മാരായ അജികുമാർ, മുജീബ്, തിരുവല്ല സ്റ്റേഷൻ എസ്.ഐ. മാരായ അനീഷ് എബ്രഹാം, നിത്യാ സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..