കെ.എസ്.എസ്.പി.എ. തിരുവല്ല സബ്ട്രഷറിക്കുമുന്നിൽ ആരംഭിച്ച സത്യാഗ്രഹം അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റി പഞ്ചദിന അവകാശ സംരക്ഷണ സത്യാഗ്രഹം തുടങ്ങി. ആദ്യ രണ്ടുദിവസം തിരുവല്ല സബ്ട്രഷറിക്കുമുന്നിലാണ് സത്യാഗ്രഹം.
തുടർന്നുള്ള ദിവസങ്ങളിൽ കുമ്പനാട്, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നടക്കും. 2019 മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമാശ്വാസം എന്നിവ അനുവദിക്കുക, മെഡിസെപ്പിലെ അപാകങ്ങൾ പരിഹരിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. തിരുവല്ലയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.എം.മാത്യു അധ്യക്ഷത വഹിച്ചു. ബിജിലി ജോസഫ്, ജോസഫ് വർഗീസ്, സി.വി.വറുഗീസ്, കെ.എ.ശാന്തകുമാരി, പി.വിജയൻ, കെ.ചന്ദ്രൻ, ജോൺ ചെറിയാൻ, മാത്യു ചെറിയാൻ, കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..