പുല്ലാട് : വിവാഹവാഗ്ദാനം നൽകി പട്ടികജാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് വീട്ടിൽ ടോജി ഫിലിപ്പ് (30) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
ഇപ്പോൾ 18 വയസ്സുള്ള പെൺകുട്ടിക്ക് പ്രായപൂർത്തിയാകുംമുൻപാണ് കാമുകനിൽനിന്ന് പീഡനം നേരിടേണ്ടിവന്നത്. 2021 ജനുവരി നാലുമുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി.
വനിതാ ഹെൽപ്‌ലൈൻ നമ്പരിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനിതാ പോലീസ് വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ വീടിനുസമീപത്തുനിന്നാണ് ടോജിയെ ഇൻസ്‌പെക്ടർ സജീഷ് കുമാർ അറസ്റ്റുചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ. വിനോദ് കുമാർ, എസ്.സി.പി.ഒ. മാരായ ജോബിൻ ജോൺ, പ്രകാശ്, സി.പി.ഒ.മാരായ സുജിത്ത്, ബ്ളെസൻ, അരുൺ കുമാർ എന്നിവരുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..