അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : പമ്പാതീരം ഒരുങ്ങുന്നു; വിഭവസമാഹരണം തുടങ്ങി


അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായുള്ള വിഭവസമാഹരണം ഇടനാട് അരക്തകണ്ഠൻകാവ് ക്ഷേത്രാങ്കണത്തിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ഇടനാട് കരയോഗാംഗം ശാന്താ നായരിൽനിന്ന് സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

അയിരൂർ : അഞ്ചുമുതൽ 12 വരെ പമ്പാ മണൽപ്പുറത്ത് നടക്കുന്ന 111-ാമത് അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ അന്നദാനത്തിന് വിഭവസമാഹരണം തുടങ്ങി. ഇടനാട് അരക്തകണ്ഠൻകാവ് മഹാദേവർ ക്ഷേത്രത്തിൽ എൻ.എസ്.എസ്. 570-ാം നമ്പർ കരയോഗം പ്രസിഡന്റ് ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ ഉദ്ഘാടനം ചെയ്തു. ഇടനാട് കരയോഗാംഗം ശാന്താ നായരിൽനിന്ന് ആദ്യസംഭാവന സ്വീകരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കരകളിൽനിന്നുമാണ് വിഭവങ്ങൾ സമാഹരിച്ചത്. കെ.ആർ. വേണുഗോപാൽ, ഫുഡ് കമ്മിറ്റി കൺവീനർമാരായ പി.ആർ. ഗോപിനാഥൻ നായർ, രത്നമ്മ വി.പിള്ള, വിജയാനന്ദൻ നായർ, കെ.എസ്. സദാശിവൻനായർ, രാധ എസ്.നായർ, രാജീവ് മഠത്തിൽ, ശ്രീജിത്ത് അയിരൂർ, പ്രീത ബി.നായർ, പുഷ്പ അനിൽ, പ്രൊഫ.ശങ്കരനാരായണ പിള്ള, അനിൽ പുല്ലാട് എന്നിവർ നേതൃത്വം നല്കി.

പന്തൽ പൂർത്തിയായി

പരിഷത്ത് നഗറിലെ പന്തൽ നിർമാണം പൂർത്തിയായി. മേലുകര കരയിൽനിന്ന് നഗറിലേക്കെത്താനുള്ള താത്കാലിക പാലം നിർമാണം പുരോഗമിക്കുന്നതായി പി.എസ്. നായർ, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, കെ. ഹരിദാസ്, എം. അയ്യപ്പൻകുട്ടി എന്നിവർ അറിയിച്ചു. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകീട്ട് മൂന്നിന് ശ്രീരംഗം മന്നാർഗുഡി ആശ്രമം മഠാധിപതി സ്വാമി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീർഥപാദർ അധ്യക്ഷത വഹിക്കും. ചട്ടമ്പിസ്വാമി ദർശനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനം നടത്തിയിട്ടുള്ള വ്യക്തികളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ ശ്രീവിദ്യാധിരാജാ ദർശന പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമയ്ക്ക് കേന്ദ്രമന്ത്രി വി.മുരളീധരൻ സമർപ്പിക്കുമെന്ന് മഹാമണ്ഡലം ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, കെ. ജയ വർമ എന്നിവർ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..