• കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുൻപിൽനടത്തിയ പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട : സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത അഞ്ച് ഗഡു അനുവദിക്കുക, ലീവ്സറണ്ടർ പുനസ്ഥാപിക്കുക ,മെഡിസെപ്പിലെ അപാകം പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ ക്കൂട്ടായ്മ നടത്തി.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാൻജി തട്ടയിൽ ഹരികുമാർ, ബിജു ശാമുവേൽ, ബി. പ്രശാന്ത് കുമാർ, പി.എസ് .മനോജ് കുമാർ , ജി. ജയകുമാർ, വിഷ്ണു സലിം കുമാർ , ഡി.ഗീത, വിനോദ് മിത്രപുരം, ജി.അനിൽകുമാർ , ഷാജി ജോൺ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..