• ഓതറ എ.എം.എം. ഹൈസ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടത്തിയ ദീപശിഖാ പ്രയാണം മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യുന്നു
ഓതറ : എ.എം.എം. ഹൈസ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് നടത്തിയ ദീപശിഖാ പ്രയാണം വ്യാഴാഴ്ച പൂലാതീനിൽനിന്ന് ആരംഭിച്ചു. മാർത്തോമാ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്താ കൊളുത്തിയ ദീപശിഖ സ്കൂൾ ഹെഡ്മിസ്ട്രസ് സിമി എം. ജേക്കബിന് കൈമാറി ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, കോർപ്പറേറ്റ് മാനേജർ ലാലിക്കുട്ടി പി. എന്നിവർ സന്നിഹിതരായിരുന്നു.
പൂർവാധ്യാപകൻ കെ.എ. കുര്യാക്കോസ് ഏറ്റുവാങ്ങിയ ദീപം ഓതറയുടെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം സ്കൂളിലെത്തിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും പൂർവ്വ അധ്യാപക വിദ്യാർഥി പ്രതിനിധികളും ജനപ്രതിനിധികളുമൊക്കെ സ്വീകരണം നൽകി.
പി.ടി.എ. പ്രസിഡന്റ് മേഴ്‌സിമോൾ കെ.എസ്., സാബു കെ. ഡാനിയേൽ, ജോൺ പി.ജോൺ, തോമസ് മാത്യു, റവ. വർഗീസ് ജോൺ, ജിനു തോമ്പുംകുഴി എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ് അധ്യക്ഷത വഹിക്കും. ജൂബിലി പദ്ധതികൾ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ. നടത്തും. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അനുഗ്രഹപ്രഭാഷണവും കോർപ്പറേറ്റ് മാനേജർ പി. ലാലിക്കുട്ടി ജൂബിലി ഫണ്ട് സ്വീകരിക്കലും നിർവഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..