Caption
കരിമാൻതോട് : കോവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയ ദീർഘദൂര സർവീസുകൾ പലതും വീണ്ടും തുടങ്ങിയിട്ടും കരിമാൻതോട്-തൃശ്ശൂർ ഫാസ്റ്റ് പാസഞ്ചറിന്റെ കാര്യം പരിഗണിക്കുന്നില്ല. തലച്ചിറയിൽനിന്ന് മലയാലപ്പുഴ, പത്തനംതിട്ട, വെട്ടൂർ, അട്ടച്ചാക്കൽ, കോന്നി വഴി തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചറും ആരംഭിച്ചിട്ടില്ല.
രാത്രി 8.30-ന് പത്തനംതിട്ടയിൽനിന്ന് കരിമാൻതോട്ടിലേക്ക് പുറപ്പെട്ട് അവിടെനിന്ന് പിറ്റേദിവസം 4.30-ന് തൃശ്ശൂരിലേക്ക് പുറപ്പെടുന്നതായിരുന്നു ഒരു ഫാസ്റ്റ് പാസഞ്ചർ. മലയോര മേഖലയായ തേക്കുതോട്, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ, അതുംമ്പുംകുളം പ്രദേശങ്ങളിലുള്ളവർക്ക് കോന്നിയിലെത്താൻ ഈ സർവ്വീസ് ഉപകരിച്ചിരുന്നു. കോന്നിയിൽനിന്ന് തിരുവനന്തപുരം ബസുകൾക്ക് കണക്ഷൻ ലഭിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം പ്രദേശങ്ങളിൽ പോകണ്ടവർക്ക് നേരിട്ടുള്ള സർവീസ് ആയിരുന്നു ഇത്. പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് വഴിയായിരുന്നു ബസ് പത്തനംതിട്ടയിലെത്തിയിരുന്നത്. തേക്കുതോട്ടിൽ ജീവനക്കാർക്ക് താമസിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ഏർപ്പാടാക്കിയിരുന്നു. ഇതുവരെയും ബസ് കരിമാൻതോട്ടിൽനിന്ന് ആരംഭിച്ചിട്ടില്ല.
പത്തനംതിട്ടയിൽനിന്ന് രാവിലെ തലച്ചിറയ്‌ക്കുപോയി അവിടെനിന്ന് തിരികെ വെട്ടൂർ-കോന്നി വഴി തിരുവനന്തപുരത്തേക്കു പോകുന്ന ഫാസ്റ്റ് പാസഞ്ചറും കോവിഡ് കാലത്ത് നിർത്തലാക്കി. രാവിലെ പുനലൂർ-തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഉപകാരമായിരുന്നു. മലയാലപ്പുഴ പഞ്ചായത്തിലുള്ളവർക്ക് തിരുവനന്തപുരത്തേക്ക് നേരിട്ടെത്താനുള്ള ബസ് സർവ്വീസായിരുന്നു ഇത്. വരുമാനത്തിൽ മുന്നിട്ടുനിന്നിരുന്ന സർവീസുകളാണ് ഇവ രണ്ടും. ഈ സർവീസുകൾ റീഷെഡ്യൂൾ ചെയ്ത് പഴയ റൂട്ടികളിൽനിന്ന് മാറ്റിയാണ് ഇപ്പോൾ ഓടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..