Caption
പുല്ലാട് : കോയിപ്പുറം പഞ്ചായത്തിലെ കല്ലുങ്കൽ പാടശേഖരത്തിലെ കൊയ്ത്തുത്സവത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ തുടക്കംകുറിച്ചു.
30 വർഷത്തോളം തരിശുകിടന്ന ഭൂമിയാണ് കല്ലുങ്കൽ പാടശേഖരം. പാടശേഖരസമിതി പ്രസിഡന്റ് ജോർജ് ജോൺ മാടോലിന്റെ നേതൃത്വത്തിലാണ് നെല്ലുവിളയിച്ചിരിക്കുന്നത്. 90 ദിവസം കൊണ്ട് വിളയുന്ന ‘മണിരത്‌ന’ വിത്താണ് കൃഷിചെയ്തത്. ഇടയ്ക്കുപെയ്ത മഴയിൽ പാടം മുങ്ങിപ്പോയിരുന്നു. പാടത്തിനു കുറുകെയുള്ള തോടിനു വീതികൂട്ടിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ മേധാവി ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. എസ്.വി.എച്ച്. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളും അധ്യാപകരും കൊയ്യാൻ എത്തിയിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് സി.ജി.ആശ, അമൃതധാര ഗോശാല എം.ഡി. അജയകുമാർ വല്യുഴത്തിൽ, കൃഷി ആഫീസർ സൂസൻ, എസ്.വി.എച്ച്.എസ്. പ്രധാന അധ്യാപകൻ എസ്. രമേഷ്, പി.ജി. അനിൽകുമാർ, സി.സി. അഭിലാഷ്, എസ്.പി.സി. സി.പി.ഒ ബിന്ദു കെ.നായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..