മലയാലപ്പുഴ : മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം, ഭാരത് ജോഡോ യാത്രാസമാപനം എന്നിവയോടനുബന്ധിച്ച് മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശീയോദ്ഗ്രഥന സദസ്സും ദീപംതെളിക്കലും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ജെയിംസ് കീക്കരിക്കാട്ട്, പ്രമോദ് താന്നിമൂട്ടിൽ, എം.സി. ഗോപാലകൃഷ്ണ പിള്ള, പി.അനിൽ വാഴുവേലിൽ, മീരാൻ വടക്കുപുറം, ശശിധരൻ നായർ പാറയരുകിൽ, ബെന്നി ഈട്ടിമൂട്ടിൽ, ജോസഫ് മാത്യു ചുണ്ടമണ്ണിൽ, സുനോജ് മലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..