ചെന്നീർക്കര : പട്ടികജാതി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷംരൂപ ചെലവഴിക്കാത്തതിൽ പ്രതിഷേധിച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ബി.ജെ.പി. ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. ചെന്നീർക്കര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ശശി അധ്യക്ഷത വഹിച്ചു.
ചെന്നീർക്കര പഞ്ചായത്തിലെ വലിയവട്ടം-ആത്രപ്പാട്ട്-കാളീഘട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ 10 ലക്ഷം രൂപ 2018-19-ൽ അനുവദിച്ചിരുന്നു. ഇത് വിനിയോഗിക്കാതിരിക്കാൻ ബ്ലോക്ക് ഉദ്യോഗസ്ഥരും കരാറുകാരനും കൂട്ടുനിന്നതായി ബി.ജെ.പി. ആരോപിച്ചു. കെ.ആർ. ശ്രീകുമാർ, രാജേഷ് കുമാർ മാത്തൂർ, ജി. വിദ്യാധിരാജൻ, ജയാ ശ്രീകുമാർ, ശ്രീലത ശശി, ദിനേശ് മുട്ടത്തുകോണം, ശിവരാമൻ ആത്രപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..