പുല്ലാട്ടെ പാടം നികത്തൽ: തിരുവല്ല ആർ.ഡി.ഒ. അന്വേഷിക്കും


1 min read
Read later
Print
Share

പത്തനംതിട്ട : പുല്ലാട്ട് അനധികൃതമായി പാടം നികത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തിരുവല്ല ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.

‌പരാതിയുമായി ബന്ധപ്പെട്ട് ഉത്തരവ് പാലിച്ചില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിൽ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജനുവരി 31-ന് മുമ്പ് ഉത്തരവ് നടപ്പാക്കിയാൽ ഹാജരാകേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. ഇതേ തുടർന്നാണ് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തിയത്. അനധികൃത വയൽനികത്തൽ കാരണം പുരയിടത്തിൽ വെള്ളം കെട്ടിക്കിടന്ന് നാശമുണ്ടാകുന്നെന്ന് കാണിച്ച് പുല്ലാട് സ്വദേശി വർഗീസ് വി.മാത്യുവാണ് കളക്ടർക്കെതിരേ കോടതിയലക്ഷ്യ ഹർജി നൽകിയത്. ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കളക്ടറോട് ജൂലായ് 26-ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, മാസങ്ങളായിട്ടും തീരുമാനമെടുത്തിരുന്നില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..