മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ മേഖലാ സർഗോത്സവം ശനിയാഴ്ച താലൂക്കിലെ മൂന്ന് കേന്ദ്രങ്ങളിൽ നടത്തും. മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം പഞ്ചായത്തുതലം മഹാകവി വെണ്ണിക്കും റഫറൻസ് ലൈബ്രറി ഹാളിലും, കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളിലേത് കുന്നന്താനം സ്വരാജ് ലൈബ്രറിയിലും കൊറ്റനാട്, കോട്ടാങ്ങൽ, എഴുമറ്റൂർ പഞ്ചായത്തുകളുടേത് ചാലാപ്പള്ളി ജയ്ഹിന്ദ് ഗ്രന്ഥശാലയിലും നടത്തുന്നതായി താലൂക്ക് സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.
ജൂനിയർ (10-13 വയസ്സ്) സീനിയർ (14-16 വയസ്സ്) എന്ന രണ്ട് വിഭാഗങ്ങളിലായിരിക്കും മത്സരം. ഫോൺ: 9605145937.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..