• തകർന്നുകിടക്കുന്ന ആനകുത്തി-മരുതിമൂട്ടിൽപടി റോഡ്
കോന്നി : അരുവാപ്പുലം പഞ്ചായത്ത് ഒന്നാം വാർഡിലെ ആനകുത്തി, മരുതിമൂട്ടിൽപടി-മുളന്തറ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 200 കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്.
കാൽനടയാത്രപോലും ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഷാജി ആനകുത്തി, ജോമോൻ, രാജു ഉള്ളായത്തിൽ, യൂസഫ്, സുൽഫിക്കർ, നിഷാദ് എന്നിവർ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ.യ്ക്ക് നിവേദനം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..