• മുണ്ടിയപ്പള്ളി സി.എം.എസ്. സ്കൂളിൽ വലിച്ചെറിയൽമുക്ത കേരളം പരിപാടി കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കവിയൂർ : നവകേരളം കർമപദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം പരിപാടി മുണ്ടിയപ്പള്ളി സി.എം.എസ്. സ്കൂളിൽ നടത്തി. കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പർ ലിൻസി മോൻസി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റേയ്ച്ചൽ വി. മാത്യു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ, വി.ഇ.ഒ. ലക്ഷ്മി, ശുചിത്വ മിഷൻ ആർ.പി. അശ്വതി, ഹരിത കർമ സേന സെക്രട്ടറി ഗീതാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. മുണ്ടിയപ്പള്ളി സി.എം.എസ്.സ്കൂൾ വിദ്യാർഥികൾ, ഹരിതസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..