• കരികുളം വനമേഖലയിൽ റോഡരികിലെ മാലിന്യംനീക്കംചെയ്യൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു
റാന്നി : നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തിൽ വലിച്ചെറിയൽമുക്ത കേരളം കാമ്പയിൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റോസ്ഗർ ദിനാചരണം എന്നിവയുടെ ഭാഗമായി റോഡിന്റെ വശങ്ങളിലെ മാലിന്യം നീക്കം ചെയ്തു. അത്തിക്കയം-ചെത്തോങ്കര റോഡിലെ വനം ഉൾപ്പെടുന്ന കക്കുടുമൺമുതൽ കരികുളംവരെയുള്ള ഭാഗത്തെ മാലിന്യമാണ് നീക്കിയത്.
പഞ്ചായത്തിലെ ഹരിതകർമസേനാ അംഗങ്ങളും കക്കുടുമൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് മാലിന്യം നീക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ആനിയമ്മ അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. അഡ്വ. സാംജി ഇടമുറി, തോമസ് ജോർജ്, റോസമ്മ വർഗീസ്, എ.സുരേഷ്, രാജീവ് കൃഷ്ണൻ, സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..