Caption
റാന്നി : നെല്ലിക്കമൺ വളകൊടികാവിൽ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടു. വളകൊടികാവ് പുളിക്കൽ ഷിബുവിന്റെ ഭാര്യ സാലി, മകൾ ഷെറീമ എന്നിവരാണ് ഇതിനെ കണ്ടത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം.
വീടിനോടുചേർന്ന പുരയിടത്തിലെ കപ്പ കൃഷിക്കിടയിലാണിതിനെ കണ്ടത്. ഇവർ ഭയന്ന് ബഹളംവെച്ചതോടെ ഇത് തൊട്ടടുത്തുള്ള കാട് കയറികിടക്കുന്ന പുരയിടത്തിലേക്ക് ഓടി മറഞ്ഞു. ശരീരത്തിൽ പുലിയെപോലെ പുള്ളികളും നീളമുള്ള വാലുമുണ്ടായിരുന്നതായി കണ്ടവർ പറഞ്ഞു.
അങ്ങാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്‌കുമാർ റാന്നി ഡി.എഫ്.ഒ.യെ വിവരം അറിയിച്ചു. കാട്ടുപൂച്ചയാണെന്നാണ് വനപാലകരുടെ നിഗമനം. രണ്ടുമാസംമുമ്പ് ഇതിനടുത്ത് ഏഴോലിയിൽ ഒമ്പത് ആടുകളെ വന്യജീവി കൊന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..