വള്ളിക്കോട് : പഞ്ചായത്തിൽ കൃഷിഭവനുമായിചേർന്ന് കരിമ്പ് കൃഷി പുനരാരംഭിച്ചപ്പോൾ ഉത്‌പാദിപ്പിച്ചത് 3500 കിലോ ശർക്കര. വാഴമുട്ടം ശർക്കര ഒരുകാലത്ത് വള്ളിക്കോടിന്റെ സ്വന്തം രുചിക്കൂട്ടായിരുന്നു. ഹെക്ടർ കണക്കിന് കൃഷിസ്ഥലത്തായിരുന്നു കരിമ്പ് കൃഷിചെയ്തിരുന്നത്.
പന്തളം മന്നം ഷുഗർമില്ലിലേക്കുള്ള കരിമ്പിന്റെ നല്ലൊരു ഭാഗവും വള്ളിക്കോട്ടെ കൃഷിയിടങ്ങളിൽനിന്നാണ് കിട്ടിയിരുന്നത്. റബ്ബർ കൃഷി വ്യാപകമായതോടെ കരിമ്പിൽനിന്ന് കർഷകർ പിൻവാങ്ങി.
ഇപ്പോഴത്തെ പഞ്ചായത്ത് ഭരണ സമിതി വള്ളിക്കോട് ശർക്കര വിപണിയിലിറക്കാൻ തീരുമാനമെടുത്തു. ഇതേത്തുടർന്നാണ് തുടക്കമെന്ന നിലയിൽ അഞ്ച് ഹെക്ടർ സ്ഥലത്ത് കരിമ്പുകൃഷി ആരംഭിച്ചത്. 10 കർഷകരാണ് കരിമ്പുകൃഷിയിൽ ഏർപ്പെട്ടിരുന്നത്. തലക്കം കിട്ടാനുള്ള ബുദ്ധിമുട്ട് കൃഷിക്ക് പ്രതികൂലമാകുന്നുണ്ട്. മറയൂർ, പന്തളം എന്നിവിടങ്ങളിൽനിന്നാണ് കർഷകർക്ക് തലക്കം എത്തിച്ചുകൊടുക്കുന്നത്.
ഓണക്കാലത്താണ് കരിമ്പാട്ട് തുടങ്ങിയത്. മായാലിൽ ചക്ക് സ്ഥാപിച്ചിട്ടുണ്ട്. കുറച്ചുസ്ഥലത്തെ കരിമ്പുകൂടി ഇനി വിളവെടുക്കാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..