വാഴമുട്ടം ക്ഷേത്രത്തിൽ അഷ്ടബന്ധകലശം


വാഴമുട്ടം : മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ആചാര്യവരണം, ഗണപതിപൂജ, പ്രാസാദശുദ്ധിക്രിയ, രക്ഷാകലശം തുടങ്ങിയവ നടക്കും. മൂന്നുദിവസത്തെ ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച രാവിലെ ധാര, നവകം, വൈകീട്ട് 5.30-ന് ജലദ്രോണിപൂജ, ബ്രഹ്മകലശപൂജ, അധിവാസഹോമം, ഞായറാഴ്ച രാവിലെ ഉഷഃപൂജ, മരപ്പാണി എന്നിവയ്ക്കുശേഷം 10.05-നും 10.35-നും ഇടയിൽ അഷ്ടബന്ധലേപനം, ബ്രഹ്മകലശാഭിഷേകം, പ്രസന്നപൂജ. 12-ന് പ്രസാദ വിതരണം, വൈകീട്ട് ചുറ്റുവിളക്ക്, വെടിക്കെട്ട്.

മുള്ളൻവാതുക്കൽ ക്ഷേത്രത്തിൽ പൂയ്യം ഉത്സവം

ഇലവുംതിട്ട : മുള്ളൻവാതുക്കൽ ഭദ്രദുർഗാ ദേവീക്ഷേത്രത്തിൽ പൂയ്യം ഉത്സവം ഞായറാഴ്ച നടക്കും. രാവിലെ ഏഴിന് പൊങ്കാല, 10-ന് പ്രസന്ന പൂജയും നൈവേദ്യ പൂജയും. 11-ന് നൂറും പാലും, സർപ്പപൂജ. 12.30-ന് അന്നദാനം. വൈകീട്ട് 4.30-ന് ഘോഷയാത്ര, രാത്രി 9.30-ന് നാടൻപാട്ട്.

പുനഃപ്രതിഷ്ഠാ വാർഷികം ഇന്ന്

ഇലവുംതിട്ട : മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികവും ഗുരുമന്ദിരപ്രതിഷ്ഠാ വാർഷികവും വെള്ളിയാഴ്ച നടക്കും. രാവിലെ ഏഴിന് പൊങ്കാല സമർപ്പണം, 10.30-ന് നൂറും പാലും, 11-ന് അന്നദാനം.

പ്രതിഷ്ഠാദിന ഉത്സവം

പത്തനംതിട്ട : ഉൗരമ്മൻകോവിൽ നവഗ്രഹ ഭൈരവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച 10.30-ന് ആയില്യംപൂജ, വൈകീട്ട് 6.30-ന് ദീപാരാധന. ചൊവ്വാഴ്ച രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ആറിന് ലളിതാസഹസ്രനാമം, 12.30-ന് സമൂഹസദ്യ.

തൈപ്പൂയ്യ ഉത്സവം

ഐരവൺ : ആറ്റുവശം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ തൈപ്പൂയ്യ ഉത്സവം അഞ്ചിന് നടക്കും. ആറിന് പടേനി, ഏഴിന് അൻപൊലി സമർപ്പണം, 12.30-ന് അന്നദാനം, വൈകീട്ട് അഞ്ചിന് എഴുന്നള്ളത്തും വിളക്കും എട്ടിന് മെഗാഷോ.

ബാലാലയ പ്രതിഷ്ഠ

തുമ്പമൺ : മുട്ടം മലയിരിക്കുന്ന് മലങ്കാവ് ധർമശാസ്താക്ഷേത്രത്തിലെ പുതിയ ശ്രീകോവിലുകളുടെ നിർമാണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠാ ചടങ്ങുകൾ ആറുമുതൽ 10 വരെ നടക്കും. തന്ത്രി പറമ്പൂരുമഠം ത്രിവിക്രമൻ പോറ്റി കാർമികത്വം വഹിക്കും. ദിവസവും ആറിന് ഗണപതിഹോമം ഉണ്ടാകും. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചിന് ആചാര്യവരണം, തുടർന്നുള്ള ദിവസങ്ങളിൽ ശുദ്ധി ക്രിയകൾ. 10-ന് അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 12.40-നും 12.55-നുമിടയിൽ ബാലാലയ പ്രതിഷ്ഠ, ഒന്നിന് അന്നദാനം എന്നിവയുണ്ടാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..